Category Archives: നവോത്ഥാനം

നവമാനവികതയുടെ 22 തീസീസുകൾ – II

ഭാഗം രണ്ട്: ( പതിനേഴ് മുതൽ ഇരുപത്തിരണ്ട് വരെ തീസീസുകൾ ) പതിനേഴ് മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യാനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുമാറ് സമൂഹത്തിൻറെ സാമ്പത്തിക ഘടനയെ പുന:സംവിധാനം ചെയ്യുക റാഡിക്കൽ ഡെമോക്രസിക്ക് ആവശ്യമാണ്. സമൂഹത്തിൻറെ അംഗങ്ങളായ വ്യക്തികളുടെ ബുദ്ധിപരമായ സിദ്ധികളുടെയും മറ്റ് സൂക്ഷ്മമായ മാനുഷിക നിലീന സിദ്ധികളുടെയും വികാസത്തിനുള്ള മുൻവ്യവസ്ഥയാണ് ഭൌതികാവശ്യ ങ്ങളുടെ പടിപടിയായുള്ള നിറവേറൽ. … Continue reading

Posted in നവോത്ഥാനം, മാനവികത | Tagged , , , , , , , , , | ഒരു അഭിപ്രായം ഇടൂ

നവമാനവികതയുടെ 22 തീസീസുകൾ – I

ഭാഗം ഒന്നു് : ഒന്നു് മുതൽ പതിനാറ് വരെ തീസീസുകൾ ഒന്നു് മനുഷ്യനാണ് സമുദായത്തിൻറെ മൂലരൂപം . സഹകരണാത്മകമായ സാമൂഹ്യബന്ധങ്ങൾ വ്യക്തികളുടെ നിലീനശക്തികളുടെ വികാസത്തെ സഹായിക്കുന്നു. എന്നാൽ വ്യക്തികളുടെ വളർച്ചയാണ് സാമൂഹ്യ പുരോഗതിയുടെ മാനദണ്ഡം. സമഷ്ടി, വ്യക്തികളുടെ നിലനില്പിനെ സിദ്ധവല്ക്കരിക്കുന്നു. വ്യക്തികൾ യഥാർഥത്തിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും ക്ഷേമത്തിന്റെയും ആകെത്തുക എന്ന നിലയ്ക്കൽലാത്ത സാമൂഹ്യ വിമോചനവും പുരോഗതിയും … Continue reading

Posted in നവോത്ഥാനം, മാനവികത | Tagged , , , , | ഒരു അഭിപ്രായം ഇടൂ

ഈ രാജകുമാരിമാരെ രക്ഷിക്കുവാൻ സഹായിക്കുക

കഴിഞ്ഞ പതിമൂന്നു വർഷമായി സഊദി അറേബ്യയിലെ ജിദ്ദയിൽ രാജകൊട്ടാരത്തിൻറെ അനുബന്ധ കെട്ടിടത്തിൽ നാല് രാജകുമാരിമാർ വീട്ടു തടങ്കലിലാണ്. അബ്ദുല്ല രാജാവിൻറെ സ്വന്തം പെണ്‍മക്കളാണ് ഇങ്ങനെ പുറംലോകവുമായി ബന്ധപ്പെടാൻ പ്രയാസകരമായ ഒരു സാഹചര്യത്തിൽ നിർബന്ദ്ധിത തടങ്കലിൽ ദീർഘകാലമായി കഷ്ടപ്പെടുന്നത്‌. രാജാവിന്റെ അനുമതി മാത്രമല്ല അവരുടെ അർദ്ധ സഹോദരന്മാരായ മിതാബ് (സഊദി നാഷണൽ ഗാർഡിന്റെ വകുപ്പു മന്ത്രി), അബ്ദുൽ … Continue reading

Posted in നവോത്ഥാനം, മാനവികത | Tagged , , , | ഒരു അഭിപ്രായം ഇടൂ

സത്യവിശ്വാസികൾ ആരാണ് ?

വ്യക്തികൾ എന്ന നിലയിൽ സമൂഹവുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങളിൽ പലരും വളരെയേറെ അബദ്ധ ധാരണകൾക്ക് വിധേയരാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തെറ്റു ധാരണ ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഈശ്വര വിശ്വാസികളാണെന്നതാണ്. വാസ്തവത്തിൽ, വിചിത്രമായ ഒരവസ്ഥയിലാണ് ആളുകളിൽ ബഹുഭൂരിപക്ഷവും. പലരും കരുതുന്നത് താഴെ പറയും പ്രകാരമാണ് : “ജനങ്ങളെല്ലാം ദൈവവിശ്വാസികളാണ്. ഞാൻ മാത്രം ദൈവത്തിലും മത കാര്യങ്ങളിലും സംശയിക്കുകയും … Continue reading

Posted in നവോത്ഥാനം | Tagged , , | ഒരു അഭിപ്രായം ഇടൂ

മതനിരപേക്ഷത , ശാസ്ത്രബോധം

വ്യക്തിയും ഭരണകൂടവും തമ്മിലുള്ള ഇടപെടലുകളിൽ മതത്തെ പൂർണ്ണമായും ഒഴിച്ചു നിർത്തുന്ന ആധുനിക സങ്കല്പത്തെയാണ് മതനിരപേക്ഷത എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ഈ ആശയത്തിന് ഒരു രാഷ്ട്രീയ കക്ഷിയുമായും അനിവാര്യമായ ബന്ധമില്ല. ഇന്ത്യയെ പോലെ മതവിശ്വാസികൾ ഭൂരിപക്ഷമായിട്ടുള്ള ഒരു രാജ്യത്ത് ജനങ്ങൾ വോട്ടവകാശം വിനിയോഗിക്കുന്നത് സ്ഥാനാർഥികളുടെ ജാതി-മതാടിസ്ഥാനം കൂടി പരിഗണിച്ചു കൊണ്ടായിരിക്കും. മതഗ്രൂപ്പുകളുടെ കൂട്ടായ്മയിലുള്ള അഭിനിവേശത്തിന് പകരം … Continue reading

Posted in നവോത്ഥാനം | Tagged , , , | ഒരു അഭിപ്രായം ഇടൂ

നവോത്ഥാന സമിതി – ഒരാമുഖം

ആത്മീയവാദവുമായി പോരാടാന്‍ പര്യാപ്തമായ ദര്‍ശനം ആണ് മാനവികത . അതിന്റെ അടിസ്ഥാന തത്വങ്ങള്‍ അന്തര്‍ദേശീയ മാനവിക ധാര്‍മിക സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ എം . എന്‍ . റോയ് അവതരിപ്പിച്ചത് ഇങ്ങനെ ആണ് : മനുഷ്യന്‍ സ്വതസ്സിദ്ധമായി യുക്തിബോധം ഉള്ള ജീവിയാണ് . യുക്തിബോധമുള്ളത് കൊണ്ട് തന്നെ,സ്വതവേ, അവന്‍ ധാര്‍മ്മികബോധം ഉള്ളവനും ആണ്. യുക്തിബോധവും മാന്യതാബോധവും … Continue reading

Posted in നവോത്ഥാനം | Tagged , | ഒരു അഭിപ്രായം ഇടൂ